February 26, 2023

മഞ്ജു വാര്യരും ഭാവനയും-പ്രബന്ധവിഷയം ?

സിനിമാനടിമാരായ മഞ്ജു വാര്യരും ഭാവനയും ചേർന്ന് മലീനസമാക്കിയ മലയാള സിനിമാ പരിസരത്തെ പ്രേക്ഷകർക്ക് വേർതിരിച്ചു കാണാൻ സാധിക്കുന്നു എന്നത് ആശ്വാസം തന്നെ. 
ഞാനീ പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ശ്രദ്ധിച്ചു വായിക്കുമല്ലോ;

ആദ്യം സിനിമാനടി ഭാവനയുടെ കാര്യം വിശദീകരിക്കാം; ദിലീപും കാവ്യയും ഭാവനയുമൊക്കെ പണ്ട് ഏറെക്കാലം thick friends ആയിരുന്നു എന്നത് ആർക്കും തന്നെ തർക്കമില്ല. ഭാവനയുടെ കേസ് രേഖകളിൽ അവൾ പറയുന്നത് ശരിയാണെങ്കിൽ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ദാമ്പത്യത്തിൽ ഇടപ്പെട്ടതാണ് ദിലീപിന് അവളോട് വൈരാഗ്യം ഉണ്ടായത്. വല്ല കാര്യവുമുണ്ടായിരുന്നോ ആ സ്ത്രീക്ക് അത് ചെയ്യാൻ?ദിലീപിന്റെ ഗുണഭോക്താവായി ഓന്റെ നായികയായി അഭിനയിച്ച് നല്ല കാലം അനുഭവിക്കുന്ന വേളയിൽ, കാവ്യയുമായി ചക്കരയും ഈച്ചയും പോലെ കഴിഞ്ഞിരുന്ന കാലത്ത്, അവരെ രണ്ടിനേം കുറിച്ച് പോയി മഞ്ജു വാര്യരോട് ഏഷണി പറയേണ്ട കാര്യമുണ്ടായിരുന്നോ? ദിലീപും കാവ്യയും തമ്മിലുള്ളത് അവിശുദ്ധകൂട്ടുകെട്ടാണ് എന്ന് ഭാവനയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ, രണ്ടുപേരുടെയും അത്മസുഹൃത്ത് എന്ന നിലയിൽ അവരെ പറഞ്ഞു മനസ്സിലാക്കി നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് നല്ല കൂട്ടുകാര് ചെയ്യുക. അതനുസരിക്കാൻ ദിലീപും കാവ്യയും തയ്യാറാവുന്നില്ലെങ്കിൽ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. പണി കിട്ടുമ്പോ അവര് പഠിച്ചോളും എന്ന് കരുതി സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുക. അത് ചെയ്യാതെ ഈ ഭാവനയ്ക്ക് എന്താ ദിലീപിനോട് പ്രണയമോ കാമമോ ഉണ്ടായിരുന്നോ 'വെടക്കാക്കി തനിക്കാക്കുക' എന്ന സ്റ്രാറ്റജിയുമായി പോയി വീട്ടിലിരിക്കുന്ന മഞ്ജു വാര്യരുടെ കെട്ടുതാലി വലിച്ചു പിടിച്ചു പൊട്ടിക്കാൻ? ചില മൂന്നാംകിട ത്രികോണസംസർഗത്തിന്റെ നിലവാരം മാത്രമെ ഉള്ളു സിനിമാനടി ഭാവനയുടെ ദിലീപിനെ ചൊല്ലിയുള്ള വൈരാഗ്യകഥയ്ക്ക്. പിന്നീട് 'ഇര/അതിജീവിത'യായി പരിണമിച്ച ഭാവന എന്ന സിനിമാനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്നെ പോലെ ഏറിയാൽ അര ഡസൻ വ്യക്തികൾ മാത്രമാണ് കേസ് രേഖകൾ പഠിച്ചു മനസ്സിലാക്കി പൊതുനിലപാട് വ്യക്തമാക്കിയത്. ആ വിഷയത്തെ കുറിച്ച് ഞാൻ ഏറെ പറഞ്ഞിട്ടുള്ളത് കൊണ്ട് അത് ഇവിടെ ആവർത്തിക്കുന്നില്ല. വേലേം കൂലീമില്ലാത്ത ഭാവനാഭക്തരായ ഊളകൾ സൈബറിടങ്ങളിലിരുന്ന് ഷപ്പോർട്ട് അറിയിച്ച് എന്തൊരു ഘോഷമായിരുന്നു നാട്ടിൽ! ഹോ! എനിക്ക് അറിയാമായിരുന്നു ഏറിയാൽ 300 സൈബർ പോരാളികളെയും അവരുടെ വ്യാജ ഐ.ഡിയും ഉപയോഗിച്ചുള്ള പ്രൊപ്പഗാന്റയാണ് ഭാവനയുടെ പക്ഷം എന്ന വഴിക്ക് മുഖ്യധാര/സാമൂഹ്യ/ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് എന്ന്. അത് ശരിയല്ലെങ്കിൽ, നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമാനടി ഭാവനയുടെ പുതിയ സിനിമ കഴിഞ്ഞ ദിവസം തീയറ്ററിലെത്തി. അപ്പോൾ യാഥാർത്ഥ്യത്തിൽ സംഭവിച്ചത് കേട്ടാൽ നമ്മൾ ഞെട്ടും, ഞെട്ടി തരിച്ചു പോകും, ഞെട്ടി തരിച്ച് ബോധം കെട്ടുപോകും നമ്മൾ! സിനിമ റിലീസ് ചെയ്ത ദിവസം ഷോ പ്രദർശിപ്പിക്കാൻ വേണ്ടത്ര പ്രേക്ഷകർ ഇല്ലാത്തത് കൊണ്ട് കൊച്ചിയിലും കോഴിക്കോട്ടും തീയറ്ററിൽ ഷോ കാൻസൽ ചെയ്തു പോലും! എന്താല്ലേ? നാട്ടിലെ ഫെമിനിച്ചികളും ഭാവനയുടെ സൈബറാങ്ങളമാരും മാത്രം പോയി സിനിമ കണ്ടിരുന്നുവെങ്കിൽ മൂന്നാം ദിവസമായ ഇന്ന് കൂടിയാവുംബോൾ കോടികളുടെ വരുമാനം ഉണ്ടാക്കേണ്ടതാണ് അവളുടെ സിനിമ. അതുണ്ടായില്ല. എന്താല്ലേ? ഫീലിംഗ് ശരിക്കും എന്താല്ലേ? 😕😬
# സിനിമാനടി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് ശേഷം പുറത്തിറങ്ങിയ പുതിയ സിനിമ പ്രദർശിപ്പിക്കാൻ വേണ്ടത്ര പ്രേകക്ഷരില്ലാത്തത് കൊണ്ട് ഷോ കാൻസൽ ചെയ്തു എന്ന വാർത്ത ചെറുതല്ലാത്ത വേദനയാണ് എന്നിലുണ്ടാക്കിയത് എന്നതാണ് സത്യം. 
ഇനി മഞ്ജു വാര്യർ കാര്യം;
ഒരു മുഖവുരയുണ്ട്. മഞ്ജു വാര്യരെ കുറിച്ച് ചില യാഥാർത്ഥ്യങ്ങൾ ഉറക്കെ പറയുന്നതിന് എന്റെ മകൻ അനന്ദു എന്നെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പൊക്കിപിടിച്ച് കാണിച്ച് എന്നെ പ്രതിരോധിക്കരുത്. പിതൃഭക്തി മൂത്ത് വട്ടായി മാനസീക സംഘർഷം താങ്ങാനാവാതെ മദ്യപാനത്തിനും പുകവലിക്കും അടിമപ്പെട്ടതിന്റെ പരിണിതഫലമായി വെറും 35 വയസ്സ് പ്രായത്തിൽ ഒരു ഹൃദയാഘാതം അതിജീവിച്ച എന്റെ മകൻ അനന്തുവിനെ ഇങ്ങോട്ട് വിളിച്ചു കയറ്റരുത്. He does not deserve any entry here. മാത്രമോ, മഞ്ജു വാര്യരുടെ മകൾ മീനാക്ഷിക്ക് അവളുടെ അമ്മയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നത് നമ്മൾ ഇതുവരെ കേട്ടിട്ടില്ല, അറിഞ്ഞിട്ടില്ല. അമ്മയുടെ കൂടെ പോകണ്ട അച്ഛന്റെ കൂടെ ജീവിച്ചാൽ മതി എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന മീനാക്ഷി മോൾ അവളുടെ അമ്മയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഒരെണ്ണം എഴുതാൻ തയ്യാറായാൽ എന്തൊക്കെ ആ മോൾക്ക് പറയാനുണ്ടാവും എന്നത് നമുക്ക് അറിയില്ല തന്നെ. And so, that's not an equal game to play. അതുകൊണ്ട് ഒഴിവാക്കുക. അനന്ദുവിനെ ഇവിടെ ഒഴിവാക്കുക. എന്നിട്ട് തുടർന്ന് വായിക്കുക;
കൂലിക്ക് ആളെ വെച്ച് സ്വയം മാർക്കറ്റ് ചെയ്ത് മഞ്ജു വാര്യർ തന്നെ അവളെ സ്വയം അവരാധിച്ച് നേടിയെടുത്ത 'ലേഡി സൂപ്പർ സ്റ്റാർ' പട്ടം യാഥാർത്ഥ്യമായിരുന്നു എങ്കിൽ അവൾ അഭിനയിച്ച സിനിമകൾ ബോക്സോഫീസ് കോടിക്ലബിൽ സ്ഥാനം പിടിക്കേണ്ടതല്ലേ? മലയാള സിനിമാലോകത്ത് ചരിത്രം കുറിക്കുന്നത് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയിലെങ്കിലും അവൾ തിരിച്ചു വരവിന് ശേഷം ഭാഗമായിട്ടുണ്ടോ? ഇല്ല, ഇല്ല, ഇല്ല. സിനിമയിലെ അഭിനയം മാറ്റി വെച്ച് ദീലീപിന്റെ ഭാര്യയായി വീട്ടിൽ കഴിഞ്ഞിരുന്ന കാലത്തും ആ സ്ത്രീ അവളുടെ ജീവിതത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഞാൻ അനുമാനിക്കുന്നത്. തന്റെ ഭർത്താവായ ദിലീപിന് കാവ്യാ മാധവനുമായി ഉണ്ടായിരുന്നത് അവിഹിതബന്ധമാണ് ആത്മസൗഹൃദമല്ല എന്ന് മലയാളത്തിന്റെ വരുംകാല ഏക ലേഡി സൂപ്പർ സ്റ്റാർ കെട്ടിലമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിൽ അവൾ കുടുംബകോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ മകളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ച് ശ്രീകുമാരമേനോന്റെ കൂടെ മുംബൈയ്ക്ക് ഒളിച്ചോടുകയായിരുന്നില്ല ചെയ്യേണ്ടത്. അതുകൊണ്ടാണ്, ദിലീപ് കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ സംവിധായകൻ ശ്രീകുമാരമേനോൻ Adulterer/Second Respondent അഥവാ വ്യഭിചാരത്തിന് കൂട്ടാളി എന്ന സ്ഥാനത്ത് വന്നത്. ദിലീപ് സമർപ്പിച്ച വിവാഹമോചനഹർജി കോടതിയിൽ contest or confront ചെയ്യാതെ മഞ്ജു വാര്യർ ഒത്തുതീർപ്പിന് തയ്യാറായതിനെ തുടർന്നാണ് രണ്ടു പേരും ചേർന്ന് divorce on mutual consent ആവശ്യപ്പെട്ട് പിന്നീട് കോടതിയെ സമീപ്പിക്കുന്നതും വിവാഹമോചിതരാവുകയും ചെയ്തത്. ദിലീപിനെതിരെ തനിക്ക് കോടതി മുൻപാകെ ശക്തമായൊരു കേസില്ല എന്ന ബോധ്യത്തിൽ, തനിക്കെതിരെ ദിലീപ് നൽകിയ കേസ് മുന്നോട്ട് പോയാൽ ശ്രീകുമാർ മേനോനുമായുള്ള വഴിവിട്ട ബന്ധം പുറംലോകം അറിയും എന്ന തിരിച്ചറിവിൽ മഞ്ജു വാര്യർ ഒത്തുതീർപ്പിന് തയ്യാറായതാണ്. അങ്ങനെയാണ് മഞ്ജു വാര്യർ എന്ന മഹാനടി വിവാഹമോചിതയായത് എന്ന് ബുദ്ധിയും ബോധവുമുള്ളവർക്ക് മനസ്സിലായതാണ് ഇതാണ് യാഥാർത്ഥ്യം എന്നത്. കുടുംബകോടതിയിൽ നിന്നിറങ്ങി കണീരൊപ്പി കൊണ്ട് കാറിൽ കയറുന്ന മഞ്ജു വാര്യർ എന്ന നാട്യക്കാരി കസറി! The truth is, the fact is that Manju Warrier made use of her own wrong doings, moved her knights well on the board by purchasing the news media. ഇര വാദം വെള്ളം തൊടാതെ വിഴുങ്ങാൻ മലയാളത്തിന്റെ ഫെമിനിച്ചികളും സൈബറാങ്ങളമാരും! ഹോ! പലതും മൂടി വെച്ച് കൊണ്ട് സ്വയം കെട്ടി പൊക്കിയ വ്യാജ-കപട ഇമേജിൽ പിടിച്ചു തൂങ്ങിയാണ് മഞ്ജു വാര്യർ എന്ന അഭിനയശേഷി നഷ്ടപ്പെട്ട 'മലയാളത്തിന്റെ ഏക ലേഡി സൂപ്പർ സ്റ്റാർ' നിലനിൽക്കുന്നത്. പറഞ്ഞു വന്നതിന്റെ സാരം ഇതാണ്; മലയാളി സ്ത്രീത്വത്തിന് അപമാനമാണ് മഞ്ജുവാര്യരുടെ കുത്തഴിഞ്ഞ pre marital, marital, extra marital and post marital life. വഴിവിട്ടതും നെറികെട്ടതുമായ രീതിയിൽ നേടിയെടുത്തതാണ് ഇപ്പോഴുള്ള അവളുടെ ആഡംബരജീവിതം. മലയാളി സ്ത്രീകൾക്ക് കണ്ടു പഠിച്ച് നല്ല മാതൃകയാക്കാൻ യാതൊന്നും മഞ്ജു വാര്യർ എന്ന നാട്യക്കാരിയുടെ, സിനിമാനടിയുടെ, സ്ത്രീയുടെ ജീവിതത്തിൽ ഇല്ല തന്നെ. മഞ്ജു വാര്യർ മലയാളി സ്ത്രികൾക്ക് മാതൃകയാണ് എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ ആ ധാരണയ്ക്ക് നിയമപരമായും ധാർമ്മികമായും യാതൊരു അടിസ്ഥാനവുമില്ല. ഇല്ല. അൽപം കോമൺ സെൻസുള്ളവർ ഒന്നാലോചിച്ചാൽ മനസ്സിലാവും ഞാൻ പറയുന്നതിൽ യുക്തിയും വ്യക്തതയും ഉണ്ട് എന്ന്. 
ആക്ച്വലി ; ' മഞ്ജു വാര്യരും ഭാവനയും - ഇവരുടെ വ്യക്തിജീവിതവും അഭിനയജീവിതവും' എന്നത് ഒരു പ്രബന്ധ വിഷയമാക്കി ഗവേഷണം നടത്തേണ്ടതാണ്. മലയാളി സ്ത്രീത്വത്തിന് എന്ത് മാതൃകയാണ്, എന്ത് സംഭാവനയാണ് ഈ രണ്ട് നാട്യക്കാരികൾ മലയാളിസ്ത്രീത്വത്തിന് നൽകിയിട്ടുള്ളത് എന്ന്. Any takers? 

# പ്ലീസ് നോട്ട്; 'ആയിഷ ' സിനിമയുടെ ട്രേയിലർ കണ്ടത് തന്നെ മതിയായി. OTT യിൽ ഇറങ്ങിയാൽ പോലും കാണില്ല ഞാൻ. കമ്മാരസംഭവം, മൈ സാന്ത, ജാക്ക് & ഡാനിയൽ, കേശു ഈ വീടിന്റെ നാഥൻ , തട്ടാശേരി കൂട്ടം ഇതാദി സിനിമകൾ എന്നെ തല്ലി കൊന്നാലും ഞാൻ കാണില്ല. 'ന്റ ഇക്കാക്കയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു' എന്ന സിനിമ OTT യിൽ വരുബോൾ വീട്ടിലുന്ന് വിരലുകളിൽ നെയിൽ പോളിഷ് ഇടുന്നതിനിടയിലോ vegetable cutting ചെയ്യുന്നതിനിടയിലോ ഓൺ ചെയ്ത് വെച്ച് കാണാവുന്നതാണ്. സിനിമാനടി ഭാവനയ്ക്കുള്ള എന്റെ ഷപ്പോർട്ട് അങ്ങനെയാണ് !

February 12, 2023

ഒരു പ്രണയിനിയുടെ സത്യവാങ്മൂലം !

എന്റെ നാൽപതാം വയസ്സിൽ അന്നുവരെയുള്ള പ്രണയാനുഭവങ്ങൾ കോർത്തിണക്കി ഞാൻ എഴുതിയതാണ് ചുവടെ ഉള്ളത്. അക്കാലത്ത് പലരും വായിച്ചതാണ്. ഏതോ FM റേഡിയോയിൽ ഒരു valentine ദിനത്തിൽ എന്നെ കൊണ്ട് തന്നെ വായിപ്പിച്ചുകൊണ്ട് ഇതൊരു പരിപാടിയായി അവർ അവതരിപ്പിച്ചിരുന്നു. അതിനടുത്ത വർഷവും അവർ അത് ആവർത്തിച്ച് സംപ്രേക്ഷണം ചെയ്തിരുന്നു. A Recap. Re-shared. Re-posted. 
---------------------------------

ഒരു പ്രണയിനിയുടെ സത്യവാങ്മൂലം:  

ഒരു വട്ടമല്ല, രണ്ട് വട്ടമല്ല ഒരുപാടു വട്ടം കാമുകിപട്ടം അണിഞ്ഞിട്ടുള്ളവൾ ഞാൻ. ഏത് ഗിന്നസ്സ് റെക്കൊർഡും തകർത്തെറിയാവുന്ന വേഗതയോടെ പ്രണയലോകത്തിനകത്തേക്കും പിന്നെ കടുത്ത പ്രസവവേദനയ്ക്ക് തുല്യമായ തീവ്രതയോടെ അവിടുന്ന് പുറത്തേക്കും മുടങ്ങാതെ, മടുക്കാത്ത ഞാൻ സഞ്ചരിച്ചു കൊണ്ടിരുന്നു! വേദനിപ്പിക്കാൻ അറിയാവുന്ന, നെഞ്ച് കീറി പിളർക്കാൻ അറിയാവുന്ന പുരുഷന്മാരോട് എനിക്ക് അനന്തമായ അഭിനിവേശം, ജന്മവാസന എന്നിവയൊക്കെയായിരുന്നു. ഓരോ പ്രണയത്തിലും ഞാൻ ധരിച്ചു ഇതെന്റെ പുരുഷൻ, ഇനി എനിക്ക് മറ്റൊരു പുരുഷൻ ഇല്ല എന്ന്. വിലമതിക്കാനാവാത്ത ആ ധാരണയ്ക്ക് ആയുസ്സുണ്ടായിരുന്നത് അടുത്ത പ്രണയം ജനിക്കുന്നത് വരെ മാത്രം!!! ഇതു കൂടി പറയാതെ വയ്യ- കുത്തഴിഞ്ഞ ഒരു കാമിനിയായിരുന്നില്ല ഒരിക്കലും ഞാൻ. കാമം അല്ല, പ്രണയമായിരുന്നു എന്റെ ശീലം.
പ്രണയം വെച്ചു നീട്ടി എന്നെ സമീപിക്കുന്ന പുരുഷനെ എല്ലാം മറന്ന്, സ്വയം മറന്ന് പ്രണയിക്കാൻ ഞാൻ തയ്യാറായി കൊണ്ടിരുന്നു. പിന്നെയും പിന്നെയും പിന്നെയും ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു. "നീ നീയായതു കൊണ്ട് നിന്നെ ഞാൻ പ്രണയിക്കുന്നു" എന്ന ധാവിൽ പ്രണയവർണങ്ങൾ കാട്ടിതരാൻ കൈ പിടിച്ച് എന്നെ കൂട്ടി കൊണ്ടുപോയ ഓരോ പുരുഷനും, അല്ല, എല്ലാ പുരുഷനും- പിന്നെ എങ്ങനെ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്ന് മാത്രമായി ശ്രദ്ധ. അവരുടെ പ്രീതിക്കായി, അവരുടെ പ്രണയത്തിനായി ഞാനും ശ്രദ്ധിച്ചു, ആവോളം ശ്രമിച്ചു; ഞാൻ ഞാനല്ലാതെയാവാൻ. എനിക്ക് ഞാൻ എന്നത് ജൂപിറ്ററോ മാർസ്സോ എന്ന അവസ്ഥയിലേക്ക്, ഭയാനകമായ അവസ്ഥയിലേക്കായി പിന്നെ എന്റെ യാത്ര. ഞാൻ പ്രണയിച്ച, എന്നെ പ്രണയിച്ച ഒരു പുരുഷനോടും എന്നെ കുറിച്ച് ഞാൻ വ്യക്തമാക്കിയിരുന്നില്ല, വിശദീകരിച്ചതുമില്ല. എല്ലാം അടങ്ങേണ്ടിയിരുന്ന ആ വിശദീകരണത്തിൽ എന്റെ കാര്യകാരണങ്ങൾ ഞാൻ നിരത്തിയില്ല. പ്രണയം, പ്രണയമല്ലാതെ എനിക്ക് ഉദ്ദേശമില്ലായിരുന്നു, നിബന്ധനകളും ഇല്ലായിരുന്നു. എന്നിരുന്നാലും പുതിയ പുതിയ മാറ്റങ്ങളുമായി പ്രണയിക്കാൻ വേണ്ടി ഞാൻ മാറി കൊണ്ടിരുന്നു.
എന്റെ ആദ്യാനുരാഗം 'ഉടമസ്ഥാവകാശം' എന്ന വാക്കിന്റെ സാധ്യമായ എല്ലാ ഭാവങ്ങളും കാണിച്ചു തന്നു എനിക്ക്. ആ പ്രണയത്തിന് ഇനി ഒരു നിമിഷത്തിന്റെ ആയുസ്സ് കൂടി ഉണ്ടായാൽ എന്റെ ശ്വാസം ഏത് ദിക്കിലേക്ക് എന്നത് പോലും ഞാൻ തീരുമാനിക്കേണ്ടതില്ല എന്ന് തോന്നി എനിക്ക്. കെട്ടുതാലിയുടെ നിയമ സംരക്ഷണം കൊണ്ട് മാത്രം പ്രണയം ജനിക്കുന്നില്ല. പുരുഷനോടൊപ്പം പതിറ്റാണ്ടുകാലം ഇടപഴകിയാൽ ഉണ്ടാവുന്ന പരിചയവുമല്ല പ്രണയം. ഒരു സ്ത്രീയെ, അവളുടെ സ്വഭാവത്തിന്റെ എല്ലാ അതിരുകളെയും മാനിച്ചു കൊണ്ട് സ്നേഹിക്കുന്ന പുരുഷൻ- അവൻ നൽകുന്ന സ്ഥൈര്യമാവണം അവൾക്ക് പ്രണയം. എന്റെ ആത്മാർത്ഥതയെ എന്നും സംശയിച്ച പ്രഥമപ്രണയാത്മനെ ഏറെ ശ്രമിച്ചുവെങ്കിലും ധരിപ്പിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല, എന്നിൽ ബുദ്ധിശൂന്യത ആരോപിച്ചോട്ടെ എന്നാൽ വഞ്ചന എന്നത് എനിക്ക് ഇണങ്ങാത്ത കുപ്പായം എന്ന്.!!
തുടർന്ന് ഉതിർന്ന പ്രണയം- അതും ഞാൻ ഒഴിവാക്കി; മുളയിലെ നുള്ളി!! ആ പ്രണയഭാജനത്തിന് കാമം എന്നത് പ്രണയത്തിന് അവിഭാജ്യഘടകം എന്നത്രെ. ഒരു പുരുഷനെ സ്നേഹിക്കാൻ, ജീവിതത്തിൽ അവനെ ചേർത്തു നിർത്താൻ മദ്ധ്യേ വസ്ത്രങ്ങളുണ്ടായാൽ വിഘ്നം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അച്ചടക്കമില്ലാത്ത ആത്മബന്ധം സ്ത്രീയെ സ്ത്രീ അല്ലാതെയാക്കാൻ മാത്രമെ കൂടുതൽ ഉപകരിക്കൂ എന്ന് ഉറച്ചു തന്നെ ഞാൻ വിശ്വസിക്കുന്നു. ചെറുപ്പത്തിന്റെ പ്രസരിപ്പും ഏറെ മുഖസൗന്ദര്യവും കൈമുതലായി ഉണ്ടായിരുന്ന ആ 'കാമദേവ'നോട് പ്രഥമദൃഷ്ട്യാ തോന്നിയതാണ് എനിക്ക് പ്രണയം. 'മുഖം മനസ്സിന്റെ കണ്ണാടി' എന്ന പഴഞ്ചോല്ലിൽ പതിരില്ല എന്ന് മനസ്സിലാക്കി അകത്തേക്ക് ചാടിയതിലും ഉശ്ശിരോടെ പുറത്തേക്ക് ഞാൻ കുതിച്ചു ചാടി. അന്നു മുതൽ ഏത് പുരുഷനെയും രണ്ടാമത് ഒരുവട്ടം കൂടി നോക്കിയ ശേഷം മാത്രം പ്രണയിച്ചു തുടങ്ങാൻ ഞാൻ ശ്രദ്ധിച്ചു പോന്നു.
പ്രണയം എന്ന ആശയത്തിന്റെ കുട്ടികരണം മറിഞ്ഞ യാഥാർത്ഥ്യമായിരുന്നു എനിക്കായി ജനിച്ച അടുത്ത പ്രേമപാലകൻ. അയാളുടെ അനുമാനങ്ങൾക്കും തീരുമാനങ്ങൾക്കും എന്റെ അനുസരണ അയാൾക്ക് ഏറ്റവും നിർബന്ധമായിരുന്നു. നന്മ അയാൾക്ക് നന്മയും തിന്മ അയാൾക്ക് തിന്മയും തന്നെ. എന്നാൽ നന്മയ്ക്കും തിന്മയ്ക്കും മദ്ധ്യേ ആവശ്യഭാവിയായ ഒരു നയോപായം ഉണ്ട് എന്ന എന്റെ പോഷകജ്ഞാനം സ്വീകരിക്കുക അയാൾക്ക് അസാധ്യമായിരുന്നു. എങ്കിലും ഞാൻ കരുതി ഈ പ്രണയം എനിക്ക് നഷ്ടമായാൽ വൻമതിലിന് മുകളിൽ നിന്ന് താഴേക്ക് വീണ ഹംപ്റ്റി ഡംറ്റിയുടെ അവസ്ഥയാവും എന്റേത് എന്ന്. സ്ത്രീയിൽ ജ്ഞാനം ജനിച്ചാൽ സ്ത്രീത്വം അവൾക്ക് നഷ്ടമാവും എന്ന അയാളുടെ ദാർശനിക ഭോജ്യം എന്നിൽ ദഹനമാന്ദ്യം ഉണ്ടാക്കും എന്നതിനാൽ ഞാൻ നടന്നു നീങ്ങി...പൂർവ്വസ്ഥിതിയിൽ എത്തി ചേരാൻ ഹംപ്റ്റി ഡംപ്റ്റിക്ക് എന്നെങ്കിലും സാധ്യമായിട്ടുണ്ടാവുമോ എന്നു ചിന്തിച്ചു കൊണ്ട് തന്നെ ഞാൻ നടന്നു നീങ്ങി....അടുത്ത പ്രണയത്തിലേക്ക്.!!!
കടന്നു വന്നത് ഒടുവിലെങ്കിലും എനിക്ക് ഏറെ ഉപകരിച്ച പ്രണയം അവസാനമായി വന്ന പ്രിയതമൻ തന്നെ. ആത്മവിശ്വാസവും ഒപ്പം തൂക്കത്തിന് സഹാനുഭൂതിയും കവിഞ്ഞൊഴുകിയ ആ വിഖ്യാത വ്യക്തിത്വം ഇരുട്ടി വെളുക്കും പോലെ ഹിപ്പോക്രിസിയുടെ, സാഡിസത്തിന്റെ അതിക്രൂരഭാവങ്ങൾ കൊണ്ട് എന്നെ ഏറെ ഭയപ്പെടുത്തി, അപകടപ്പെടുത്തി. മാത്രമോ കുറെയേറെ കാലം എന്നെ നിർജീവമാക്കി ആ പ്രണയം. സ്നേഹിച്ചു പോയതിന് ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയതിന്, എന്റെ നെഞ്ചിനകത്ത് പിടയ്ക്കുന്നത് ആൽക്കലൈൻ ബാറ്ററി അല്ല ജീവനുള്ള ഒരു മനുഷ്യമനസ്സാണ് എന്ന് ഓർമ്മിക്കാൻ വയ്യാത്ത വിധം അയാൾ തികച്ചും അയാൾ മാത്രമായി കഴിഞ്ഞിരുന്നു. കണ്ണിൽ നിന്ന് ചോര പൊടിയുന്നോ എന്ന് സംശയിച്ചു പോയ കുറെ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച ശേഷം ആ പ്രണയം കടന്നു പോയി! അയാൾ കൂടെയില്ലാത്ത ലോകം ഓക്സിജൻ ഇല്ലാതെ എന്ന പോലെ തോന്നിയിരുന്ന എനിക്ക് പിന്നെ മനസ്സിലായി ഓക്സിജനും പ്രണയവും തമ്മിൽ അതിദൂരബന്ധം പോലുമില്ല എന്ന് !!
ഈ പറഞ്ഞു വെച്ചതിന്റെ സാരം ഇന്നിപ്പോൾ ഞാനൊരു പുരുഷവിദ്വേഷി എന്നല്ല. സ്ത്രീപുരുഷ സമത്വവാദിയുമല്ല ഞാൻ. വിവാഹം എന്ന സാമാന്യസങ്കൽപത്തെ ഞാൻ ഏറെ മാനിക്കുന്നു. എന്നെ പ്രണയിക്കുന്ന, ഞാൻ പ്രണയിക്കുന്ന പുരുഷനെ ഒരു ഒളിച്ചു കളിയുടെ അപമാനമില്ലാതെ, പിരിമുറുക്കമില്ലാതെ, ആത്മനിന്ദയില്ലാതെ പ്രണയിക്കാൻ പരസ്പരം ഒരു വിവാഹം സമ്മാനിച്ചാൽ മാത്രമെ സാധ്യമാവുന്നുള്ളു....മാത്രമോ; സ്ത്രീ, അവളുടെ പുരുഷനെ പിൻതള്ളിയല്ല, ചവിട്ടി മാറ്റിയുമല്ല; അവനോടൊപ്പം നിന്ന്, അവനെ ഒപ്പം നിർത്തി ജീവിതം അനുഭവിക്കുമ്പോഴാണ് സ്ത്രീത്വം ധന്യമാവുന്നത്. നാൽപതാം വയസ്സിൽ എത്തി നിൽക്കുമ്പോൾ, ഒരു വിവാഹമോചനത്തിനും പിന്നെ ഈ പറഞ്ഞു വെച്ച പ്രണയദുരന്തങ്ങൾക്കും മുന്നിൽ ഞാൻ കീഴടങ്ങുമ്പോൾ എന്നെ പിന്നിലാക്കിയത് പുരുഷനല്ല, പ്രണയമാണ്. കാരണം പ്രണയിക്കാൻ പുറപ്പെട്ടപ്പോൾ ഞാൻ തേടിയത് വന്യമായ ഒരു പുറംമോടിയല്ല, ഞാൻ തേടിയത് വാത്സല്യമാണ്, അംഗീകാരമാണ്, ദൃഢതയുള്ള ആത്മസൗഹൃദമാണ് പിന്നെ അങ്ങനെയുള്ള ഒരുപാട് പലതുമാണ്. 
എന്നിരുന്നാലും എന്റെ ഓരോ പ്രണയവും- എല്ലാ പുരുഷനും- എനിക്ക് വിലപ്പെട്ടതാണ്. പാതിമനസ്സാലെ വെറുത്തുകൊണ്ട് തന്നെ എന്റെ മുഴുവൻ മനസ്സിലുമായി അവ ഓരോന്നും ഞാൻ അടുക്കിപിടിക്കുന്നു. സാധിച്ചു കൂട്ടിയ തെറ്റുകൾ ഇടവിടാതെ തലോടുന്നത് വരാനിരിക്കുന്നവയെ ഒഴിവാക്കും എന്നത് കൊണ്ട് മാത്രം.
----------------------------------------------------------------
പറഞ്ഞുവല്ലോ, നാൽപതാം വയസ്സിൽ എഴുതിയതാണ് മുകളിൽ വായിച്ചത്. ഇന്നിപ്പോൾ ഇതു കൂടി ഞാൻ തിരിച്ചറിയുന്നു- എന്നിൽ പ്രണയം അസ്തമിച്ചിട്ടില്ല. എന്നിലെ പ്രണയിനി ഉറങ്ങി പോയിട്ടുമില്ല. മുൻപ് കാലത്തേക്കാളൊക്കെ, എന്നത്തെക്കാൾ കൂടുതൽ തീവ്രതയോടെ, ആത്മാർത്ഥതയോടെ, നിസ്വാർത്ഥതയോടെ.....ഒന്നും മറക്കാതെ, സ്വയം മറക്കാതെ തന്നെ പ്രണയം ഞാൻ അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തിൽ എത്തി നിൽക്കുമ്പോൾ എന്റെ മനസ്സ് കീഴടക്കിയ ഒരാളുണ്ട്. അതെകുറിച്ച് ഞാൻ മുൻപ് ഇവിടെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഞാൻ പറയുന്നതും എനിക്ക് അദ്ദേഹത്തോട് പറയാനുള്ളതും ഇങ്ങനെ;   
ചില ഇഷ്ടങ്ങളുണ്ട്. ഞാനീ പറയുന്നത് എന്റെ കാര്യമാണ്. എനിക്ക് തോന്നുന്ന ഒരു തരം ഇഷ്ടത്തിന്റെ കാര്യം. കൃത്യമായ ഒരു നിർവചനമില്ല ആ ഇഷ്ടത്തിന്. വിശദീകരണവുമില്ലതിന്. അത്തരത്തിലുള്ള ഇഷ്ടം എനിക്ക് തോന്നിയ ആളിന് എന്നോട് എന്താണ് ഉള്ളത്, എന്തെങ്കിലുമുണ്ടോ എന്ന് ഞാൻ വ്യാകുലപെടുന്നുമില്ല. എനിക്ക് അങ്ങോട്ട് തോന്നുന്നത് എന്തൊക്കെയാണ് എന്നത് എനിക്ക് തന്നെ മനസ്സിലാകാത്തത് കൊണ്ട് കൂടിയാവും അങ്ങനെ. എന്റെ മനസ്സിലുള്ളത് പ്രണയമാണ് എന്ന് എനിക്ക് തന്നെ ചിലപ്പോഴൊക്കെ തോന്നി പോവുമെങ്കിലും; തമ്മിൽ, ഇടയിൽ, പരസ്പരം പ്രണയമുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കുന്നത് പോയിട്ട് അങ്ങനൊരു ആശങ്ക എന്റെ മനസ്സിലുദിക്കാൻ പോലും ഞാൻ അനുവദിക്കില്ല. ഇല്ല എന്ന ഉത്തരത്തെ നേരിടാൻ ഞാൻ ഭയക്കുന്നത് പോലെ. ഇല്ല എന്ന ഉത്തരം എന്നെ വേദനിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് കൂടിയാണത്. കൂടപിറപ്പിനോട് തോന്നും പോലുള്ള, മക്കളോട് ഉള്ളത് പോലുള്ള സ്നേഹവും കരുതലും വാത്സല്യവുമുണ്ട് ആ ഇഷ്ടത്തിന്റെ ഒഴിവാക്കാൻ വയ്യാതെയുള്ള ഘടകങ്ങളായി തന്നെ, എപ്പോഴും. എങ്കിലും തോന്നും, തോന്നി പോവും ചിലപ്പോഴൊക്കെ, ആ മടിയിൽ തല വെച്ചുറങ്ങി പോവണമെന്ന്. അങ്ങനെ വേണമെന്ന്. കാമുകൻ എന്ന് വിശേഷണം അയാൾക്ക് ഇണങ്ങുന്നതെയില്ല എന്ന് എനിക്ക് തന്നെ ബോധ്യമുള്ളപ്പോഴും; തമ്മിൽ, ഇടയിൽ, പരസ്പരം പ്രണയമുണ്ടാവണം എന്ന മോഹമുണ്ടാവും എനിക്ക്. 
ഒടുവിൽ, ഇതൊക്കെയെങ്കിലും; എന്നോട് ഇങ്ങോട്ടെന്തെങ്കിലും ഉണ്ടെങ്കിൽ, ആ ഉള്ളത് sweet ആയിരിക്കണം strong ആയിരിക്കണം എന്നത് മാത്രമാവും ഞാൻ ആ ഇഷ്ടത്തിന് നൽകുന്ന, ഇട്ടിരിക്കുന്ന മൂല്യം, വില. തലോടൽ പോലെ, തഴുകൽ പോലെ, നെറുകയിൽ കിട്ടുന്ന ഉമ്മ പോലെയാണ് ആ ഇഷ്ടം.
It's not that I always think about you. But whenever I think about a man I think of you. 
You may not belong to me, much as I may never ever want you to..but you are for me, a very precious emotion. All ways. Always. 
I love you; separately, differently, strongly.
Happy Valentine’s Day, my Prince; My Precious Prince.
❣️❣️❣️

February 9, 2023

BSE¶ ASE

സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട കോഴ/അഴിമതി ആരോപണങ്ങൾ സംബന്ധിച്ച കേസുകളും അവയോടനുബന്ധിച്ച മറ്റു കേസുകളും പോകുന്ന പോക്ക് കണ്ടിട്ട് നമ്മുടെ കേരള ഹൈക്കോടതിയിലെ ന്യായാധിപകൂട്ടത്തെ 6 തരമായി വേർതിരിക്കേണ്ടിയിരിക്കുന്നു. A- B-C-D-E- F !! അനിവാര്യമായ ആ തരംതിരിയലിൽ 6 ഇനം ന്യായാധിപർ ഏതൊക്കെ എന്നത് വിശദീകരിക്കാം. ശ്രദ്ധിച്ചു വായിക്കുമല്ലോ, പ്ലീസ് 
A. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകൾ ഒന്നും തന്നെ പരിഗണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലാത്ത ന്യായാധിപർ.
B. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ 100% ന്യായാധിപമനസോടെ കേസ് രേഖകൾ പരിശോധിച്ച് വിശകലനം ചെയ്ത ശേഷം വരികൾക്കപ്പുറം പോകില്ല എന്ന നിർബന്ധബുദ്ധിയോടെ നിയമത്തിന്റെ ചട്ടകൂടിനകത്ത് നിന്നുകൊണ്ട് മാത്രം ഉത്തരവുകൾ നൽകിയിട്ടുള്ള, കൈയ്യിൽ ചെളി പുരണ്ടിട്ടില്ലാത്ത ന്യായാധിപർ. 
C. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ അറിഞ്ഞോ അറിയാതെയോ വഴിവിട്ടതും ഏകപക്ഷീയവും നിയമത്തിനതീതമായതുമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപർ. 
D. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട കോഴ/അഴിമതി ആരോപണങ്ങൾ പുറം ലോകമറിഞ്ഞപ്പോൾ മാത്രം സ്വന്തം രക്ഷയ്ക്കായി താൻ ചെയ്ത തെറ്റ്/വീഴ്ച്ച /കുറ്റം തിരുത്താൻ വേണ്ടുന്ന മുൻകൈ എടുത്തവരായ മേൽപ്പറഞ്ഞ C കാറ്റഗറിയിൽ ഉൾപ്പെടുന്ന ന്യായാധിപർ.  
E. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ വഴിവിട്ടതും ഏകപക്ഷീയവും നിയമത്തിനതീതമായതുമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നത് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്തവരായ മേൽപ്പറഞ്ഞ C കാറ്റഗറിയിൽ ഉൾപ്പെടുന്ന ന്യായാധിപർ. 
F. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ മേൽപ്പറഞ്ഞ C കാറ്റഗറിയിൽ ഉൾപ്പെടുന്ന ന്യായാധിപർ പുറപ്പെടുവിച്ച വഴിവിട്ടതും ഏകപക്ഷീയവും നിയമത്തിനതീതമായതുമായ ഉത്തരവുകൾ തിരുത്തേണ്ടതും അത്തരം കേസുകളെ ഇനിയെങ്കിലും നേർവഴിക്ക് കൊണ്ടുവരികയും നിയമാനുസൃതമായി നീതിയുക്തമായി പരിഗണിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ന്യായാധിപർ. 

ഫീലിംഗ്: മേൽപറഞ്ഞ 6 തരം ന്യായാധിപ ഇനങ്ങളെ തിരിച്ചറിഞ്ഞതിന് ശേഷം ഇതുപോലെ നാട്ടിലെ അഭിഭാഷകരെയും തരം തിരിക്കേണ്ടതുണ്ട്. അതും കഴിയുമ്പോൾ, അതായത്; ഇപ്പറഞ്ഞ ന്യായാധിപ-അഭിഭാഷക കൂട്ടങ്ങളുടെ തരംതിരിവ് പ്രകൃയ പൂർത്തിയായി കഴിയുമ്പോൾ, അനിവാര്യമായ ആ ശുദ്ധികലശത്തിന് ശേഷം നമ്മുടെ നീതിന്യായവ്യവസ്ഥിതിയുടെ ചരിത്രത്തെ രണ്ടായി തരം തിരിക്കാൻ നമുക്ക് സാധിക്കട്ടെ - BSE, ASE അഥവാ Before Saiby Era, After Saiby Era എന്ന രണ്ട് കാലഘട്ടങ്ങളായി തരം തിരിച്ച് മുന്നോട്ട് പോകാൻ കേരള ജനതക്ക് സാധിക്കട്ടെ. 

എന്ന് ;  
സൈബി കാലഘട്ടത്തിൽ അഭിഭാഷകയായി ജോലി ചെയ്തു ജീവിക്കുന്നതിൽ നിരാശയും, എന്നാൽ ഇപ്പോൾ കൺമുന്നിൽ കാണുന്നത് ശുദ്ധികലശപ്രകൃയയാണ് എന്ന പ്രത്യാശയുമുള്ള ഒരു അഭിഭാഷക, വെറുമൊരു അഭിഭാഷക -
സംഗീതാ ലക്ഷ്മണ.

January 26, 2023

ഹൈക്കോടതിയും കോഴയും പിന്നെ നടപടികളും.

കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂർ നേരിടുന്ന അഴിമതി ആരോപണ കേസന്വേഷണത്തെ സംബന്ധിച്ച് Dr. K. T Jaleel ന്റെ ഫേസ്ബുക്ക് പ്രസ്താവനകൾ നമ്മളൊക്കെ വായിച്ചറിഞ്ഞതാണല്ലോ. തന്റെ മന്ത്രിസ്ഥാനം നഷ്ടമായതിന് കാരണക്കാരനായത് ജസ്റ്റിസ് സിറിയക്ക് ജോസഫാണ് എന്ന ധാരണയിൽ ആ ഉന്നം വെച്ചു കൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു അവ എങ്കിൽ പോലും, എങ്കിലും ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും മൊഴിഞ്ഞു എന്നത് സ്വാഗതാർഹം തന്നെ. നന്ദി, Dr. K. T Jaleel!
പറയാതെ വയ്യ, പറഞ്ഞു തന്നെയാവണമിത്. തുടർന്ന് വായിക്കുമല്ലോ, പ്ലീസ് ; 
കേരള ഹൈക്കോടതി ഉൾപ്പെട്ട കോഴ ആരോപണ കേസ് സംബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങൾ നോക്കി കാണുമ്പോൾ എന്നിൽ പുച്ഛമുണർത്തുന്നത്, എന്നിൽ അറപ്പുളവാക്കുന്നത് പല ഘടകങ്ങളാണ്. ഈ വിഷയത്തെ സംബന്ധിച്ച് ഡോ. ജലീൽ അല്ലാതെ രാഷ്ട്രീയകേരളത്തിലെ മറ്റ് പ്രബുദ്ധനേതാക്കന്മാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടി മുതൽ മാറ്റി മറ്റൊരെണ്ണം വെച്ചു കൊടുത്തു എന്ന കുറ്റത്തിന് വിചാരണ നേരിടുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഇടക്കാലഉത്തരവ് നേടിയതിന്റെ ബലത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായി തുടരുന്ന അഡ്വ. ആന്റണി രാജുവിന്റെ മൗനത്തിന്റെ പിന്നിലെ കാരണം എനിക്ക് മനസ്സിലാവും. ബാക്കിയുള്ള മന്ത്രിമാരൊക്കെ എവിടെ? കേരളത്തിന്റെ മുഖ്യമന്ത്രിയെ വഴിയിലൊന്നും ഒത്തുകിട്ടാത്തത് കൊണ്ടാവുമോ മൂപ്പരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ് നമ്മുടെ മാധ്യമക്കാര് നമുക്ക് പറഞ്ഞു തരാത്തത്? ആഗോളപ്രതിഭ വിശ്വപൗരൻ കേരളത്തിന്റെ ബുദ്ധിജീവി രാഷ്ട്രീയ നേതാവ് ശശി തരൂർ 'ഹൈക്കോടതി ജഡ്ജിമാർക്കുള്ള കോഴ' വിഷയത്തിൽ ഒരു റ്റ്വീറ്റ് പോലും ചെയ്തു കണ്ടില്ല. കേരളത്തിന്റെ നിയമമന്ത്രി അഡ്വ. പി. രാജീവിന് എന്താണ് ഈ വിഷയത്തിൽ പറയാനുള്ളത്? അഭിഭാഷകവൃത്തിയിൽ തിളങ്ങി നിൽക്കുന്ന നേരത്ത് അതൊക്കെ ഇട്ടെറിഞ്ഞ്, ഗവർണർ പട്ടം കിട്ടിയപ്പോൾ പുതിയ പച്ച പരവതാനി തേടി നാട് വിട്ടുപോയ അഡ്വ. പി. എസ്.ശ്രീധരൻപിള്ള എന്തേ ഒന്നും മിണ്ടുന്നില്ല? ഹൈക്കോടതി അഭിഭാഷകസംഘടനയിലെ അംഗം കൂടിയായ നമ്മുടെ പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശനോ? അഡ്വ. സൈബിയുടെ ഊറ്റ ചങ്ങാതിയും എർണാകുളം എം.പി യുമായ ഹൈബി ഈഡൻ? KPCC മേധാവി കെ.സുധാകരൻ? കെ. സുരേന്ദ്രൻ ? കാനം രാജേന്ദ്രൻ ? എം. എ ബേബി? കെ. മുരളീധരൻ? വി.റ്റി ബൽറാം ? ഇത്യാദികൾ ഒക്കെ എവിടെ? ഇപ്പറഞ്ഞ പേരുകൾ വെറും സാമ്പിളുകൾ മാത്രമാണ് എന്നത് പരിഗണിക്കുമല്ലോ ....
മാത്രമല്ല; ഹൈക്കോടതിയിലെ തന്നെ സീനിയർ അഭിഭാഷകർ ഈ അവസരത്തിൽ പാലിക്കുന്ന കുറ്റകരമായ മൗനത്തിന് കാരണം അവരിൽ ചിലരെങ്കിലും സൈബി ജോസ് കിടങ്ങൂറിന്റെ കോഴ ഇടപാടുകളുടെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമായത് കൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. ബാക്കിയുള്ളവർക്ക് പൊതുവിഷയങ്ങളിൽ സ്വതവേ സ്വന്തം അഭിപ്രായം ഉറക്കെ പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തത് കൊണ്ടാണ്. ഇതിപ്പോൾ സ്വന്തം തൊഴിൽ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന സന്ദർഭമായിട്ട് കൂടി എങ്ങനെയാണ് അവർക്കൊക്കെ മുഖം തിരിച്ചു നിൽക്കാനാവുന്നത്? കഷ്ടം തന്നെ. പരമ കഷ്ടം! ഏറ്റവും പരിതാപകരവും ശോചനീയവും എന്ന് പറയുന്നത് നാട്ടിലെ പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ, ഹൈക്കോടതിയിലെ ഇതരസംഘടനകളുടെ ഈ വിഷയത്തിലുള്ള പ്രതീകരണങ്ങളും നിലപാടുകളുമാണ്. കോൺഗ്രസിനും ആ പേരിന്റെ വകഭേദങ്ങൾക്കും മുസ്ലീം ലീഗിനും ഒക്കെ അഭിഭാഷകസംഘടനങ്ങൾ ഉള്ളത് - ഇങ്ങനൊരു സംഭവം നാട്ടിൽ നടക്കുന്നത് അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല അവർ. BJP വക എന്തോ പ്രസ്താവന നടത്തിയതായി പറഞ്ഞറിഞ്ഞു. ഉള്ളടക്കം കണ്ടില്ല. കോൺഗ്രസ്സ് അനുഭാവിയായ സൈബി ജോസ് കിടങ്ങൂർ BJP ഭരണകാലത്ത് ഒരു കാലയളവിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള കസ്റ്റംസ് വകുപ്പിന്റെ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിരുന്നത് അധികമാർക്കും അറിയില്ല. 
CPM ന്റെ AlLU ഒരു പത്രകുറിപ്പ് ഇറക്കി, കേസന്വേഷണം നേർവഴിക്ക് നടക്കണമെന്നും ഹൈക്കോടതി അഭിഭാഷക സംഘടനയുടെ സ്ഥാനത്ത് നിന്ന് സൈബി ജോസ് കിടങ്ങൂർ മാറി നിൽക്കണമെന്നും ആഹ്വാനം ചെയ്താവശ്യപ്പെട്ടു. മഹത്തരം! CPI യുടെ IAL ന്റെ കസ്രത്താണ് കേമമായത്. Forwarded many times എന്ന ഗണത്തിൽ ആദ്യമൊരു വാട്ട്സാപ്പ് ഇടയലേഖനം നാട് മുഴുവൻ പാറി പറന്നു നടക്കുന്നു. സൈബി ജോസ് കിടങ്ങൂർ തന്നെ സ്വയം എഴുതിയത് എന്ന് തോന്നിപ്പിക്കുന്ന വിധം ഇരവാദത്തിൽ മുങ്ങി കുളിച്ച്, ഹൈക്കോടതിയെ പ്രതിസ്ഥാനത്ത് നിർത്തി കൊണ്ടുള്ളതാണ് ആ പ്രസ്ഥാവന. അതുമല്ലെങ്കിൽ സംഘടനയുടെ ഭാരവാഹികൾ ആരോ നാല്ലെണ്ണം വിട്ടിട്ട് മദ്യത്തിന്റെ ലഹരിയിൽ എഴുതിയിറക്കിയത്. എന്തായാലും വാട്ടർ ഇറങ്ങിയതോ അതോ കാര്യങ്ങൾ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടതോ നേരത്തോട് നേരമാവും മുൻപ് അതൊരു വ്യാജമെസേജാണെന്നും ഒറിജിനൽ ദാ ഇതാണ് എന്നും പറഞ്ഞ് മറ്റൊരു വാട്ട്സാപ്പ് പ്രസ്താവന കൂടി പുറത്തിറങ്ങി. AlLU പറഞ്ഞത് ഏറ്റുപാടും പോലെ കഴിഞ്ഞ ദിവസം പത്രകുറിപ്പിന്റെ ഫോർമാറ്റിൽ ഒരെണ്ണം കിട്ടി. AlLU- IAL സംഘടനകളിലെ അംഗങ്ങൾ അടങ്ങുന്ന ഭൂരിപക്ഷമാണ് കേരള ബാർ കൗൺസിൽ  ഇപ്പോൾ. നാട് മുഴുവൻ അറിഞ്ഞിട്ടും സൈബി ജോസ് കിടങ്ങൂർ വിഷയം കേരള ബാർ കൗൺസിൽ അറിഞ്ഞിട്ടില്ല എന്നത് അനുമാനിക്കാവുന്നതാണ്.
മാത്രമല്ല AlLU- IAL സംഘടനയിലെ പ്രമുഖരാണ് കേരളാ ഹൈക്കോടതിയിലെ ഇപ്പോഴുള്ള അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസും പിന്നെ എവിടെയും താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരും. എന്നിട്ടും സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട അഴിമതി ആരോപണം സംബന്ധിച്ച കേസന്വേഷണത്തിൽ എന്തുകൊണ്ടാണ് ഇവരൊക്കെ പത്രകുറിപ്പ് ഇറക്കികളിക്കുന്നത്? സൈബി ജോസ് കിടങ്ങൂർ കുറ്റാരോപിതനായ അഴിമതി കേസിൽ ഇവർക്കൊക്കെ എന്തുകൊണ്ടാണ് ഒരു മെല്ലേപോക്ക് നയം, സമവായം, നിഗൂഡത... ഇത്യാദി? 
കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ നിലവിലുള്ള നിയമാവലിയിൽ, അഴിമതി ആരോപണത്തിന്മേൽ അന്വേഷണം  നേരിടുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രസിഡന്റ് ആ സ്ഥാനത്ത് തുടരണമോ തുടരാൻ പാടുണ്ടോ എന്ന കാര്യത്തിൽ നിബന്ധനങ്ങൾ മാത്രമല്ല പരാമർശം പോലുമില്ല. അഭിഭാഷകവൃത്തിയെ ആകെമാനം കളങ്കപെടുത്തും വിധമുള്ള ഏറ്റവും ഗൗരവതരമായ അഴിമതി ആരോപണത്തിന്മേൽ കേസന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂർ സ്വമേധയാ പ്രസിഡണ്ട് സ്ഥാനം ഒഴിയാൻ തയ്യാറാവുന്നില്ല എന്നിരിക്കെ, സംഘടനയുടെ ജനറൽ ബോഡി വിളിച്ചു കൂട്ടി പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ വോട്ടർ പട്ടികയിലെ സജീവവിഭാഗം എന്ന് കരുതാവുന്നതിൽ ഒരു വലിയ പങ്ക് AlLU- IAL സംഘടനയിലെ അംഗങ്ങളാണ്. ഇക്കൂട്ടരുടെ കൂടി വോട്ടുകൾ അട്ടിമറിച്ചു കൊണ്ടാണ് കോൺഗ്രസ്സ് അനുഭാവിയായ സൈബി ജോസ് കിടങ്ങൂർ സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നത് എന്നത് വോട്ടർ പട്ടികയിലെ പോളിംഗ് നടന്ന കണക്കുകൾ തെളിവാണ്. അഴിമതി നടത്തി എന്ന് ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറുടെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സൈബിക്കെതിരെ AlLU- IAL പ്രാപ്തനായ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും തയ്യാറാവാതെയാണ് സൈബി ജോസ് കിടങ്ങൂർ എന്ന ഉപജാപപ്രതിഭാസത്തിന് മുന്നിൽ, സൈബി ജോസ് കിടങ്ങൂർ എന്ന സ്വാധീനകാന്തവലയത്തിന് മുന്നിൽ കീഴടങ്ങിയത്. എന്നിട്ടാണ് ഇവരൊക്കെ പത്രകുറിപ്പ് ഇറക്കി കളിക്കുന്നത്. നാട്ടുകാരെ പറ്റിക്കാനായിട്ട് ഓരോരോ ഉഡായിപ്പുകളുമായി ഇറങ്ങിയിരിക്കുന്നത്. എന്താല്ലേ? 
AlLU- IAL സംഘടനകൾ സംയുക്തമായി പ്രവർത്തിച്ച് രണ്ടോ മൂന്നോ വാട്ട്സാപ്പ് ആഹ്വാനങ്ങൾ നടത്തിയാൽ മതി കേരളാ ഹൈക്കോടതി അഭിഭാഷകസംഘടനയിൽ അംഗത്വമുള്ള, കൊച്ചിയിലെ മാത്രമല്ല കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും നിന്നുളള അഭിഭാഷകരെ ഏകോപിപ്പിച്ച് കൊണ്ട് ഒരു ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാൻ യാതൊരു ബുദ്ധിമുട്ടും അവർക്കില്ല തന്നെ. ഹൈക്കോടതി ജഡ്ജിമാർക്ക് കോഴ നൽകാൻ കക്ഷികളിൽ നിന്ന് പണം വാങ്ങി എന്ന അഴിമതിയാരോപണം സംബന്ധിച്ച് സൈബി ജോസ് കിടങ്ങൂറിനെതിരെയുള്ള കേസസ്വേഷണം തീരുന്നത് വരെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു കൊണ്ട് വേണ്ടുന്ന ഒരു റെസല്യൂഷൻ അവതരിപ്പിച്ച് ഹൈക്കോടതി അഭിഭാഷക സംഘടനയുടെ ജനറൽ ബോഡിയിൽ തീരുമാനമെടുപ്പിക്കാൻ AlLU- IAL സംഘടനകൾക്ക് നിഷ്പ്രയാസം സാധിക്കും എന്നിരിക്കെ എന്തുകൊണ്ടാണ് അവരത് ചെയ്യാത്തത്? 
ഇനി മേൽപറഞ്ഞവരൊക്കെ നിയമം നിയമത്തിന്റെ വഴി പോകണം പോകട്ടെ എന്ന സമീപനമാണ് പാലിക്കുന്നത് എങ്കിൽ, എങ്കിലും എനിക്ക് ഈ വിഷയത്തിൽ അങ്കലാപ്പുകളും ആശങ്കകളും ഒരുപാടുണ്ട്. 
അഡ്വ. സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട അഴിമതി കേസിൽ പ്രാരംഭനടപടിയായി ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ അന്വേഷണം നടത്തുകയും പ്രഥമദൃഷ്ട്യാ സൈബി ജോസ് കിടങ്ങൂർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ റിപ്പോർട്ട് നിലവിലുണ്ട് എന്നിരിക്കെ കേസിന്റെ തുടർനടപടികൾക്കായി ആ ഫയൽ എങ്ങനെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ മേശപുറത്ത് എത്തിയത്? എന്തിനാണ്, എങ്ങനെയാണ് നിയമത്തിന്റെ ഏത് വഴിയിലൂടെയാണ് അഴിമതിയാരോപണം സംബന്ധിച്ച കേസ് ഫയൽ പോലീസ് ആസ്ഥാനത്തേക്ക് എത്തിച്ചത്? അതല്ല നിയമത്തിന്റെ വഴി എന്നത് ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് അറിയാത്തതല്ലല്ലോ? ആരെ സംരക്ഷിക്കാനാണ് നിയമത്തിന്റെതല്ലാത്ത വഴി ഹൈക്കോടതി സ്വീകരിച്ചത്? നാട്ടിൽ അഴിമതി നിരോധന നിയമം എന്നൊന്നുണ്ടല്ലോ? ആ നിയമം നടപ്പിലാക്കാനായി അതിനായി സ്പെഷ്യൽ കോടതികളും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എന്നൊരു വകുപ്പും  പ്രവർത്തിക്കുന്നുണ്ട്. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ കണ്ടെത്തലുകളുടെ തുടർനടപടിക്കൾക്കായി വേണ്ടുന്ന നിയമോപദേശം നൽകുന്ന അഡ്വക്കേറ്റ് ജനറലിനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനും ശരിയായ നിയമം അറിയാത്തതല്ലല്ലോ? കേസ് VACB യിലേക്ക് ഫോർഫേഡ് ചെയ്യാതെ ഹൈക്കോടതി നിയമത്തിന്റെതല്ലാത്ത വഴി തേടിയത് എന്തുകൊണ്ടാണ്? മടിയിൽ ഘനമുള്ള ന്യായാധിപർ കേരളാ ഹൈക്കോടതിയിലുണ്ട് അതുകൊണ്ടാണ് ഇപ്പറഞ്ഞ കേസ് റൂട്ട് മാറ്റി തിരിച്ച് വിട്ടത് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. 
അഴിമതിനിരോധന നിയമത്തിന്റെ അധികാരഉപയോഗം തേടേണ്ടുന്ന കേസ് എങ്ങനെയാണ് കൊച്ചിയുടെ ലോ ആന്റ് ഓർഡർ ചുമതല വഹിക്കുന്ന കൊച്ചി സിറ്റി പോലീസ് മേധാവി അന്വേഷിക്കുന്നത്? കേരളാ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് നൽകാൻ ഒരു അഭിഭാഷകൻ കോഴ വാങ്ങി എന്ന് വിജിലൻസ് റജിസ്ട്രാർ കണ്ടെത്തിയിട്ടുണ്ട് എന്നിരിക്കെ എന്തുകൊണ്ടാണ് PC Act അനുശാസിക്കുന്ന വിധം കേസന്വേഷണം നടത്താൻ specialised expertise നേടിയ കുറ്റാന്വേഷണവിദഗ്ദർ എന്ന കരുതപ്പെടുന്ന VACB യെ ഈ കേസിന്മേലുള്ള അന്വേഷണം ഏൽപ്പിക്കാത്തത്, ആരാണ് ഇതിനൊക്കെ തടസ്സം നിൽക്കുന്നത്? ഒരു സ്പെഷ്യൽ ഇൻസ്റ്റിഗേഷൻ റ്റീം രൂപീകരിക്കുകയും ധൃതഗതിയിൽ അന്വേഷണം നടത്തി പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ശരിയും കൃത്യവുമായ നിയമത്തിന്റെ വഴി. ആ വഴിയിലല്ല സൈബി ജോസ് കിടങ്ങുറിനെതിരെയുള്ള കേസന്വേഷണം ഇപ്പോൾ നടക്കുന്നത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ വഴി ഉപദേശിച്ചു കൊടുത്തത്, നിയമത്തിന്റെ നേർവഴി പറഞ്ഞു കൊടുക്കാതെ കേസിനെ റൂട്ട് മാറ്റി വിട്ടതാരാണ്? ഈ ചോദ്യങ്ങൾ എന്തുകൊണ്ടാണ് ആരും ഉന്നയിക്കാത്തത്? വഴി തെറ്റി നീങ്ങുന്ന ഒരു കേസന്വേഷണത്തെ പിടിച്ചു നിർത്തി നേർവഴി കാണിച്ചു കൊടുക്കാൻ എന്തുകൊണ്ടാണ് ആരും സ്വരം ഉയർത്താത്തത്, വേണ്ടുന്നത് ചെയ്യാത്തത്, വേണ്ടാത്തത് ചെയ്തു വെക്കുന്നത്? 
കോടതിയുടെ മുന്നിലെത്തുന്നവർക്ക് നിയമം അനുശാസിക്കുന്ന, നിയമം അനുവദിക്കുന്ന ഉത്തരവ് നേടാൻ, ആ ഉത്തരവ് പുറപ്പെടുവിക്കുന്ന ജഡ്ജിക്ക് കോഴ കൊടുക്കണം, കോഴ കൊടുത്താൽ അത് നേടാനാവും എന്ന ധാരണ പൊതുജനമനസ്സിൽ രൂപപ്പെടുകയാണ്. ഞാനും  നിങ്ങളുമൊക്കെ നമ്മുടെ അവകാശങ്ങൾ പോരാടി നേടാനും സങ്കടങ്ങൾക്ക് നിവർത്തി തേടികൊണ്ടുമൊക്കെ കോടതിയെ സമീപിക്കുമ്പോൾ, ജഡ്ജിക്ക് കോഴ നൽകിയാലെ അത് സാധിക്കൂ എന്ന അവസ്ഥ അങ്ങ് ദൂരെ വളവ് തിരിഞ്ഞ് ചെല്ലുന്നിടത്തുണ്ട്. കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ പ്രസിഡണ്ട് അഡ്വ. സൈബി ജോസ് നേരിടുന്ന അഴിമതി ആരോപണം സംബന്ധിച്ച കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്ന നിയമത്തിന്റെ വഴി പോകുന്നത് അങ്ങോട്ട് എത്താനാണ്. അഡ്വ. സൈബി ജോസ് ഉൾപ്പെട്ട അഴിമതി ആരോപണം സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ നടപടികൾ നാട്ടിലെ നിയമലോകത്തിന് നൽകിയ സംഭാവന അതാണ്. 
ഇത്രയും പറഞ്ഞു വെച്ചതിന്റെ തുടർച്ച എന്നതാണ് ഈ നാട്ടിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ ഉഗ്രവിഷചിറ്റല് ! Vigilance & Anti Corruption Bureau എന്ന VACB, Kerala യുടെ തലപ്പത്ത് ഇപ്പോൾ ഇരിക്കുന്നത് ആരാണ് എന്നറിയുമോ നിങ്ങൾക്ക്? വകയിൽ സൈബി ജോസ് കിടങ്ങൂറിന്റെ അപ്പച്ചിയുടെ മകനോ എന്ന് ആരും സംശയിച്ചു പോകും! മനോജ് എബ്രഹാം ഐ.പി.എസ് ! അഴിമതി നടത്തി എന്ന ആരോപണത്തിൻമേൽ വിജിലൻസ് കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ പോയി വിശിഷ്ഠസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി വന്ന കേമനാണ് മൂപ്പര്! തീർന്നില്ല, അപ്പറഞ്ഞ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ADGP റാങ്ക് മാത്രമുള്ള കുറ്റാരോപിതനെ നമ്മുടെ സർക്കാർ DGP റാങ്കിലുള്ള പദവിയായ VACB ഡയറക്ടറായി നിയമിക്കുന്നു. എന്നിട്ട് മൂക്കാതെ പഴുത്ത ADGP മനോജ് എബ്രഹാം, VACB Director എന്ന DGP പദവിയിലിരുന്ന് കൊണ്ട് കരുക്കൾ നീക്കി തനിക്കെതിരെ വിജിലൻസ് കോടതിയുടെ മുന്നിലുളള കേസ് തീർപ്പാക്കി എടുക്കുന്നു. കേസിലെ പരാതിക്കാരൻ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞു കൊണ്ട് പിൻമാറുന്നു, എന്നിട്ടും കോടതിയും പ്രോസിക്യൂഷനും ചേർന്ന് കുറ്റാരോപിതന് അനുകൂലമായി കേസിൽ തീരുമാനം എടുക്കുന്നു. ഇവിടെ പ്രോസിക്യൂഷൻ എന്നാൽ മനോജ് എബ്രഹാം മേധാവിയായിയിരിക്കുന്ന VACB യിലെ കീഴുദ്യോഗസ്ഥനായ അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കോടതി മുൻപാകെ വാദം പറഞ്ഞ പ്രോസിക്യൂട്ടർ എന്നാണർത്ഥം. അങ്ങനെയുള്ള ഒരു ഭാഗം വാദം മാത്രം കേട്ടുകൊണ്ട് കോടതി കേസ് ക്ലോസാക്കുന്നു. അത്തരത്തിൽ കുറ്റവിമുക്തനായ ADGP റാങ്കുള്ള മനോജ് എബ്രഹാം ഐ.പി.എസ്. എന്ന ഉപജാപങ്ങളുടെ അധോലോകനായകനാണ് ഇപ്പോൾ VACB ഡയറക്ടർ! ഓർമ്മയില്ലേ സൗദി രാജാവും റാണിയും നമ്മുടെ രാജ്ഭവനിൽ എത്തിയപ്പോൾ റൂട്ട് മാറ്റി വിട്ട് അവരെ ക്ലീഫ് ഹൗസിലേക്ക് എത്തിച്ചു കൊടുത്ത മനോജ് എബ്രഹാം ഐ.പി.എസ് ?? എന്നിട്ട് രാഷ്ട്രപതിയുടെ മെഡൽ നേടിയ ADGP മനോജ് എബ്രഹാം, VACB Director ആയി പരിണമിച്ച മനോജ് എബ്രഹാം! നിയമം നിയമത്തിന്റെ വഴി പോയാൽ തന്നെ അപ്പച്ചിടെ മോനും മച്ചുനനും കൂടി എന്തുണ്ടാക്കും എന്നാണ് ഇനി കാണേണ്ടത് !! 
സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി ജഡ്ജിയായും മനോജ് എബ്രഹാം സംസ്ഥാന പോലീസ് മേധാവിയായും ഒരുമിച്ച് വരുന്നൊരു കാലഘട്ടം കേരളനാട്ടിൽ അസാധ്യമല്ല എന്നർത്ഥം. 
ഞാനിതൊക്കെ പറഞ്ഞു വെച്ചത് ഇപ്പറഞ്ഞ അവസ്ഥകൾക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് കരുതിയല്ല. എങ്കിലും പറയാതെ വയ്യ എനിക്ക്! പ്രതീക്ഷ കൈവെടിയുക വയ്യ എനിക്ക് !